എസ്.എസ്.എഫ് മാവൂർ ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നാളെ ( ഏപ്രിൽ 29ന് )
മാവൂർ:
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ(കാന്തപുരം വിഭാഗം) നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, എസ്.എസ്.എഫ് മാവൂർ ഡിവിഷൻ സംഘടിപ്പിക്കുന്ന ഗ്രാറ്റിറ്റ്യുഡ് കോൺഫറൻസ് ഏപ്രിൽ 29ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്.എസ്.എഫിൻ്റെ 54-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 'വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം ' എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5.00ന് പൂവാട്ടുപറമ്പ് മുതൽ ഐ സി സി കല്ലേരിവരെയുള്ള വർണ്ണാഭമായ വിദ്യാർത്ഥി റാലിയോടെ പരിപാടി തുടക്കം കുറിക്കും. ശേഷം നടക്കുന്ന ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി നൊച്ചായിൽ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് മാവൂർ ഡിവിഷൻ പ്രസിഡൻ്റ് സയ്യിദ് നസ്വീബ് സഖാഫി കൂളിമാട് അധ്യക്ഷനാകും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സക്കീർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തും.
എസ്എസ്എഫ് സ്ഥാപകദിനത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ പതാക ഉയർത്തൽ, പ്രഭാതഭേരി, മഖാം സിയാറത്ത്, വിദ്യാർത്ഥി സൈക്കിൾ റാലി, സാമൂഹ സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി പദ്ധതി പ്രവർത്തനങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സയ്യിദ് നസീബ് സഖാഫി കൂളിമാട്, അജ്‌മൽ താത്തൂർ പൊയിൽ, റാഷിദ് അ നഗർ, റാഷിദ് സഖാഫി പെരുവയൽ, റിയാസ് താത്തൂർ പങ്കെടുത്തു.
Tags:
Mavoor News
