ജി എച്ച് എസ് എസ് വാഴക്കാടിൽ “സൈബോർഗ്” റോബോ സോക്കർ പരിശീലനവും ചാമ്പ്യൻഷിപ്പും
സംഘടിപ്പിച്ചു
ഭിന്നശേഷി കുട്ടികളുടെ സാങ്കേതിക മേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ഏകദിന ശില്പശാല ജി എച്ച് എസ് എസ് വാഴക്കാട് വെച്ച് നടന്നു.
രാവിലെ വാഴക്കാട് ഗവ ഹായർസെക്കന്റി സ്കൂൾ ATL ലാബിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം
കൊണ്ടോട്ടി ബിആർസി BPC
അനീഷ്‌കുമാർ നിർവഹിച്ചു .
പി ടി എ പ്രസിഡന്റ് അലി അക്ബർ
അധ്യക്ഷനായിരുന്നു .
ഹെഡ്മാസ്റ്റർ മൊയ്‌ദീൻ കോയ മുഖ്യപ്രഭാക്ഷണം
നടത്തി .
ഷാഹിദ് മാസ്റ്റർ, ട്രൈനെർ റോഷൻ, പേരെന്റ്സ് പ്രതിനിധി അബ്ബ്ദുൽ റഹീം തുടങ്ങിയവർ അശംസകളർപ്പിച്ചു സംസാരിച്ചു .
ATL കോർഡിനേറ്റർ ഷമീർ അഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ മുംതാസ് ബഷീർ നന്ദി പറഞ്ഞു .
പിന്നീട് നടന്ന റോബോ സോക്കോ
ടൂർണമെന്റിൽ അർജുൻ ജി എച്ച് എസ്എസ് ചാലിയപ്രം ഒന്നാം സ്ഥാനം നേടി, റമീസ് ജി എച്ച് എസ്എസ് വാഴക്കാട് രണ്ടാം സ്ഥാനവും
ശ്രീലാൽ നാഥ് പി എം എസ് എ പി ട്ടി എച്ച് എസ് എസ് കക്കോവ് മൂന്നാംസ്ഥാനവും
നേടി. കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി
Tags:
Malappuram News

