Trending

ഗ്രാമങ്ങളിലൂടെയൊരുദിനം നീണ്ട ആവേശപ്രചാരണം; റഹീമിന് ജനങ്ങളുടെ സ്വീകരണം

ഗ്രാമങ്ങളിലൂടെയൊരുദിനം നീണ്ട ആവേശപ്രചാരണം; റഹീമിന് ജനങ്ങളുടെ സ്വീകരണം



കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീം എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വിവിധ പ്രദേശങ്ങളിലൂടെ ഇന്ന് ആവേശഭരിതമായി മുന്നേറി. രാവിലെ മുതൽ ആരംഭിച്ച പര്യടനം നിരവധി ഗ്രാമങ്ങളും പ്രദേശങ്ങളും സ്പർശിച്ചുകൊണ്ട് വൈകുന്നേരം വരെ തുടർന്നു. നാട്ടുകാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ടറിഞ്ഞാണ് സ്ഥാനാർഥി പ്രചാരണം നടത്തിയത്.


ചേരിഞ്ചാൽ, പൈങ്ങോട്ടുപുറം, വേളൂർ, മുറിയനാൽ, പന്തീർപാടം, പടനിലം, പിലാശ്ശേരി, പൊയ്യ, പുള്ളാവൂർ, മലയമ്മ, പരത പൊയിൽ, ചൂലൂർ, വെള്ളന്നൂർ, ചെറുകുളത്തൂർ, ചാത്തങ്കാവ്, ചാത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് ഇന്ന് പ്രചാരണ യാത്ര നടന്നത്. ഓരോ സ്ഥലങ്ങളിലും പ്രവർത്തകരും നാട്ടുകാരും ആവേശപൂർവം സ്ഥാനാർഥിയെ സ്വീകരിച്ചു. വീടുകളിലെത്തി വോട്ടഭ്യർഥിക്കുകയും ജനങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്ത റഹീം, മണ്ഡലത്തിന്റെ വികസനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ചു.
പ്രചാരണ യാത്രയ്ക്കിടെ സ്ത്രീകളുടെയും യുവാക്കളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച ചെറിയ കൂട്ടായ്മകളിലും സ്വീകരണങ്ങളിലും ജനങ്ങൾ വലിയ തോതിൽ പങ്കെടുത്തു. പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളും പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ജനങ്ങൾ സ്ഥാനാർഥിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുഴുവൻ ദിവസവും നീണ്ട പ്രചാരണ പര്യടനം കട്ടാങ്ങലിൽ നടന്ന സമാപന പരിപാടിയോടെയാണ് അവസാനിച്ചത്.


പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന സമാപന സംഗമം തിരഞ്ഞെടുപ്പ് ആവേശം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് മണ്ഡലത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന ഉറപ്പോടെയാണ് പി.ടി.എ റഹീം എം.എൽ.എയുടെ ഇന്നത്തെ പ്രചാരണ യാത്ര സമാപിച്ചത്.
പി ഷൈപു, പികെ പ്രേമനാഥ്, ഇ വിനോദ് കുമാർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളിൽ ചൂലൂർ നാരായണൻ, ഷാജി പുത്തലത്ത്, ടി.കെ മുരളീധരൻ, വി.പി രവീന്ദ്രൻ , രാജീവ് പെരുമൺപുറ, എം ബാലസുബ്രമണ്യം , കെ അഭിജേഷ്, എ.സി. അജയ്, വി അനിൽകുമാർ, ടി അതുൽ, പി ഷിജിത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post