യാത്രയയപ്പ് നൽകി.
പേരാമ്പ്ര : കേരള അഗ്നിരക്ഷാ വകുപ്പിൽ നിന്നും 26 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം 31 ആം തീയതി വിരമിക്കുന്ന കോഴിക്കോട് മീഞ്ചന്ത നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എൻ ഗണേശന് റിക്രിയേഷൻ ക്ലബ്ബ് സമുചിതമായ യാത്രയയപ്പ് നൽകി.
മീൻചന്ത നിലയത്തിൽ വച്ച് നടന്ന യാത്രയയപ്പ് പരിപാടി സ്റ്റേഷൻ ഓഫീസർ കെ മുരളീധരന്റെ അധ്യക്ഷതയിൽ റിജിയണൽ ഫയർ ഓഫീസർ ടി രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലി പൊന്നാട അണിയിച്ചു.
1999 ൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം സാഹസികവും സങ്കീർണ്ണവു മായ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ നിലയങ്ങളിലായി സ്റ്റേഷൻ തല ക്ലറിക്കൽ ജോലിയും നിർവഹിച്ചിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തം, കടലുണ്ടി തീവണ്ടി അപകടം, പ്രളയകാല രക്ഷാപ്രവർത്തനങ്ങൾ എന്നിവയിലും സ്തു ത്യർഹമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ഡിപ്പാർട്ട്മെന്റിന്റെ ഒട്ടേറെ റീവാർഡുകൾക്ക് അർഹനായിട്ടുമുണ്ട്. ഭാര്യയും രണ്ട് ആൺകുട്ടികളുമാണ് നടുവണ്ണൂർ സ്വദേശിയായ ഗണേശിന്റെ കുടുംബം.
ക്ലബ്ബ് സെക്രട്ടറി പി അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐശ്വര്യ നന്ദി പ്രകാശിപ്പിച്ചു.
Tags:
Kozhikode News
