Trending

മലയോരവാസികളുടെ മനം കവർന്ന് സി പി സതീഷ്

മലയോരവാസികളുടെ മനം കവർന്ന് സി പി സതീഷ്



കക്കയം : മലയേര വാസികളുടെ മനം കവർന്ന് ബാലുശ്ശേരി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി.പി സതീഷ്, ടൂറിസം രംഗത്ത് വികസനം കാണാത്ത
 കക്കയത്തു നിന്നുമാണ് പര്യടനം ആരംഭിച്ചത്. വനം മന്ത്രി ജില്ലയിലെ മണ്ഡലത്തിലെ പ്രതിനിധിയായിട്ടും
വന്യമൃഗ ശല്യത്തിനു പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് കർഷകരുടെ പ്രധാന പരാതി.  
കല്ലാനോട്, കൂരാച്ചുണ്ട് ടൗൺ, കായണ്ണപഞ്ചായത്തിലെ കരികണ്ടൻപാറ മണികുലുക്കി താഴെ, പാടിക്കുന്ന്, കായണ്ണ ബസാർ, കോട്ടൂർ പഞ്ചായത്തിലെ മൂലാട് കോട്ടൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം കൂട്ടാലിടയിൽ പൊതുസമ്മേളനവും നടന്നു.  വി.വി രാജൻ, എം.സി ശശിന്ദ്രൻ , ശോഭാ രാജൻ, ജയപ്രകാശ് കായണ്ണ, ഷൈനി ജോഷി, രാജേഷ് പുത്തഞ്ചേരി, ജയൻ ജോസ്, പ്രജീഷ് കിനാലൂർ, പ്രമോദ് ശിവപുരം, രാജേഷ് കായണ്ണ, കെ.പി ചന്ദ്രൻ , ശശി കേളോത്ത്, റീന ടി.കെ , കെ.രഞ്ജിനി, ധന്യ തടങ്ങിയവർ സംസാരിച്ചു.
ഇന്ന് (02- 04-2026 ) കാന്തപുരത്ത് നിന്നും ആരംഭിക്കുന്ന യാത്ര ഉള്ളിയേരിയിൽ സമാപിക്കും.




Post a Comment

Previous Post Next Post