Trending

ഐ.എസ്.എം ആദർശ സമ്മേളനങ്ങൾക്ക് നാളെ കാരന്തൂരിൽ തുടക്കം

ഐ.എസ്.എം ആദർശ സമ്മേളനങ്ങൾക്ക് നാളെ കാരന്തൂരിൽ തുടക്കം


കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ (കെ.എൻ.എം) യുവഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനങ്ങളുടെ  ഉദ്ഘാടനം നാളെ (വെള്ളി) വൈകിട്ട് 4 ന് കാരന്തൂർ-കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. 

സമൂഹത്തെ പിറകോട്ട് വലിക്കുന്ന വിശ്വാസ, സാമൂഹിക വ്യതിയാനങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

“സമുദായം പൊറുക്കാത്ത സമസ്ത അപരാധങ്ങൾ” എന്ന  പ്രമേയത്തിലാണ് സമ്മേളനങ്ങൾ നടക്കുന്നത് . 
മുസ്‌ലിം ഐക്യ സംഘത്തിന്റെയും അതിന്റെ തുടർച്ചയായി രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുൽ ഉലമയുടെയും നവോത്ഥാന പരിശ്രമങ്ങളും അതിന്റെ ഫലമായി മത-സാമൂഹിക രംഗങ്ങളിൽ ഉണ്ടായ മാറ്റങ്ങളും,അതിന് തടസ്സം നിന്ന പിന്തിരിപ്പൻ നയങ്ങളും സമകാലിക പശ്‌ചാത്തലത്തിൽ 
സമ്മേളനം ചർച്ച ചെയ്യും

സമൂഹത്തിൽ  നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ,
മതപ്രമാണങ്ങളുടെ ദുർവ്യാഖാനങ്ങൾ എന്നിവയുടെ യാഥാർത്ഥ്യം വ്യക്തമായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും, വിശ്വാസ വിശുദ്ധിയും നവോത്ഥാന ചിന്തകളും ശക്തിപ്പെടുത്തലും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ കൃത്യവും വ്യവസ്ഥാപിതവുമായ പ്രവർത്തനരീതികൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആദർശ സമ്മേളനങ്ങൾ ലക്ഷ്യം വയ്ക്കുന്നു.

മമ്പുറം, പട്ടിക്കാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ  ആദർശ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് ഐ.എസ്.എം നേതാക്കൾ അറിയിച്ചു.

കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് പി.പി മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്ന  സമ്മേളനത്തിൽ കെ.ജെ.യു  സെക്രട്ടറി ഹനീഫ് കായക്കൊടി, ശരീഫ് മേലേതിൽ, അഹമ്മദ് അനസ് മൗലവി, ഷുക്കൂർ സ്വലാഹി, ഡോ. മുനീർ മദനി,സഅദുദ്ദീൻ സ്വലാഹി,ഡോ. ജംഷീർ ഫാറൂഖി, ജലീൽ മാമാങ്കര, ഷാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ-
വളപ്പിൽ അബ്ദുസ്സലാം(സ്വാഗതസംഘം വൈസ് ചെയർമാൻ)
ഹാഫിസ് റഹ്‌മാൻ മദനി(ഐ. എസ്.എം സംസ്ഥാന സെക്രട്ടറി)
റഹ്മത്തുള്ള സ്വലാഹി(സ്വാഗതസംഘം ജോയിന്റ് കൺവീനർ)
അസ്‌ലം എം.ജി നഗർ
(മീഡിയ കൺവീനർ)

Post a Comment

Previous Post Next Post