ഗ്രാസിം ഫൈബർ ഡിവിഷൻ പവർ ഹൗസ് കൂട്ടായ്മ
കുടുംബസംഗമം നാളെ ( ഏപ്രിൽ 30 ന്)
മാവൂർ: ഗ്രാസിം ഫൈബർ ഡിവിഷൻ പവർ ഹൗസ് കൂട്ടായ്മ
കുടുംബസംഗമം ഏപ്രിൽ 30 ന് താത്തൂർ പൊയിൽ ചാലിയാർ ജലകിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാലത്ത് 9 ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
മാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി. മുനീറത്ത് അധ്യക്ഷത വഹിക്കും. കുടുംബ സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 400 തൊഴിലാളികളും അവരുടെ കുടുംബവും പങ്കെടുക്കും. തൊഴിലാളി കുടുംബാംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻ്റ് ഓനാക്കിൽ ആലി, ജനറൽ സെക്രട്ടറി രവീന്ദ്രൻ വെളലശ്ശേരി, ട്രഷറർ രവീന്ദ്രൻ ചെറൂപ്പ, പി.കെ ചന്ദ്രൻ, അബ്ദുൽ കരീം പാറമ്മൽ എന്നിവർ പങ്കെടുത്തു.
Tags:
Mavoor News


