വർണശോഭ വിതറി കൗമാരക്കാരുടെ വർണക്കൂട്ട് പ്രോഗ്രാം
ബാലുശ്ശേരി അഡീഷണൽ ICDSന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ 56, 57, 61, 63, 67 നമ്പർ അങ്കണവാടികളുടെ നേതൃത്വത്തിൽ കൗമാരക്കാർക്കായി വർണ്ണക്കൂട്ട് സംഘടിപ്പിച്ചു.
പൂവത്തുംചോല അങ്കണവാടിയിൽ നടന്ന പരിപാടി അഞ്ചാം വാർഡ് മെമ്പർ പ്രബീഷ് തളിയോത്ത് ഉദ്ഘാടനം ചെയ്തു.
സ്ക്രീൻ അഡിക്ഷൻ,
ശൈശവ വിവാഹ നിരോധനം,
സ്ത്രീധന നിരോധനം,
പാമ്പുകടി പ്രതിരോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൈക്കോ- സോഷ്യൽ കൗൺസിലർ സുനിഷ ക്ലാസ് നയിച്ചു. കുട്ടികളുടെ ക്ലബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
Tags:
Kozhikode News


