കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
മാവൂർ: ഡബ്ലിയു.എസ്.എഫ് മാവൂർ ഓർബിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി “ഡ്രീം ടു ഡെസ്റ്റിനി” എന്ന പേരിൽ സ്കിൽ ഓറിയന്റഡ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കുറ്റിക്കടവ് ലീഗ് ഓഫീസിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.ഇ.എം ട്രെയിനർ സൽമാൻ ഫാരിസ് ക്ലാസിന് നേതൃത്വം നൽകി. ടി.പി. ചെറൂപ്പ, ബിലാൽ കൂളിമാട്, മുഹമ്മദ് സാലിം, റംല കിലത്ത് വഫിയ്യ എന്നിവർ സംസാരിച്ചു.
Tags:
Mavoor News
