Trending

മദ്രസ കെട്ടിടം ഉദ്‌ഘാടനം ചെയ്തു.

മദ്രസ കെട്ടിടം ഉദ്‌ഘാടനം ചെയ്തു.



ചെറുവാടി: ഇടവഴിക്കടവ് മസ്ജിദ് സൈഫിന് കീഴിലുള്ള മദ്രസയുടെ പുതിയ കെട്ടിടം മുത്തന്നൂർ ശിഹാബുദീൻ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കെ.ടി. അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷനായി. ഏഴിമല ഉസ്താദ് ദിക്റ് വാർഷികവും നടന്നു. ചെറുവാടി ഖാസി
ഡോ. അബ്ദുൽ അസീസ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. മികച്ച ഡോക്ടർക്കുള്ള അവാർഡ് നേടിയ ഡോക്ടർ ഇ എൻ അബ്ദുല്ലത്തീഫ് ,
ഫോക്‌ലോർ അവാർഡ് ജേതാവ് ടി പി അബ്ദുല്ല, ജനകീയ ഡോക്ടർ യൂസുഫ് പുത്തലത്ത് എന്നിവരെ ആദരിച്ചു.
ഡോ. ഇ.എൻ. ലത്തീഫ് , ബ്ലോക്ക് മെമ്പർ മൂലത്ത് മജീദ്,കീലത്ത് മുഹമ്മദ്‌ മാസ്റ്റർ,മുഹമ്മദ് കുട്ടി സഖാഫി, നാസർ ചെറുവാടി ,മഹല്ല് ഖത്തീബ് നൗഫൽ സഖാഫി, കെ എം അബ്ദുൽ ഹമീദ്, മമ്മദ് ഇമ്മിണി കുന്നത്ത്,കെ. എം ഹക്കീം, നിയാസ് ചോല, പി കെ റസാഖ്, സി ടി കബീർ,കെ മെഹബൂബ് , കെ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post