Trending

ഐ എസ് എം ദ്വിദിന സംസ്ഥാന ക്യാമ്പ് മൂന്നാറിൽ സമാപിച്ചു

ഐ എസ് എം ദ്വിദിന സംസ്ഥാന ക്യാമ്പ് മൂന്നാറിൽ സമാപിച്ചു


രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കം കരുതലോടെ കാണണമെന്ന്
ഐ എസ് എം

മൂന്നാർ: ഇന്ത്യൻ ജനാധിപത്യത്തെ 
അട്ടിമറിക്കാനുള്ള നീക്കങ്ങളെ ഗൗരവമായി കാണണമെന്ന് രണ്ട് ദിവസമായി മൂന്നാറിൽ നടക്കുന്ന ഐ എസ് എം സംസ്ഥാന നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു.
 പണം കൊടുത്തും സർക്കാർ ഏജൻസികളെ കൊണ്ട് ഭീഷണിപ്പെടുത്തിയും ആം ആദ്മി പാർട്ടിയിലെ രാജ്യസഭാംഗങ്ങളെ വിലക്കെടുത്തവർ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ്.
 ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച വലിയ ഉത്തരവാദിത്തങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ദുർവിനിയോഗം ചെയ്ത ഈ ജനപ്രതിനിധികൾ തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്.
 പാർലമെന്റിനകത്ത്
 ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ ചുട്ടെടുക്കാൻ  ശക്തിയില്ലാതെ വന്നപ്പോൾ എണ്ണം വർദ്ധിപ്പിക്കാൻ മറ്റു പാർട്ടികളിലെ ജനപ്രതിനിധികളെ ലക്ഷ്യം വെക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. 
 രാജ്യത്തെ അഴിമതിയിൽ നിന്നും സ്വജനപക്ഷപാതത്തിൽ നിന്നും വിമോചിപ്പിക്കുമെന്ന വാഗ്ദാനം നൽകി രൂപം കൊണ്ട ആം ആദ്മി പാർട്ടി വർഗീയതയ്ക്ക് കുടപിടിക്കുന്ന വരാണെന്ന് രാജ്യത്തെ ബുദ്ധിജീവികളുടെ വിലയിരുത്തൽ ശരിയെന്ന് തെളിയിക്കുന്നതാണ് ഈയിടെ ഉണ്ടായ പാർട്ടിയിൽ നിന്നുള്ള കൂട്ട കൊഴിഞ്ഞുപോക്ക്. 
 രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിനുവേണ്ടി പോരാടിക്കൊണ്ടിരി കുന്നവർക്ക് നീരുപാധിക പിന്തുണ നൽകുകയാണ് ആ പാർട്ടി ചെയ്യേണ്ടത്.

കേരളത്തിന്റെ മതേതര പ്രതലം നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ജാഗ്രതയോടെ കാണണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.
 രാജ്യത്തെ മത ന്യൂനപക്ഷങ്ങളോടു കേന്ദ്രസർക്കാർ കാണിക്കുന്ന
 അനീതിക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് പലപ്പോഴും കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നുണ്ടാകുന്നത്. 
 ചില  സാങ്കേതിക പദങ്ങൾക്ക് ദുർവ്യാഖ്യാനം നൽകി മുസ്‌ലിം ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്.
 ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
 ഭൂരിപക്ഷ വർഗീയത ആളികത്തിക്കുവാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
 കേരളത്തിലെ വർഗീയ ശക്തികൾ 
 അനുയായികളുടെ വോട്ട് വിറ്റ് കാശാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇത് ജനാധിപത്യത്തിന് തീരാ കളങ്കമാണെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു.
ക്യാമ്പിന്റെ സമാപനം കെ എൻ എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷാ ഉദ്ഘാടനം ചെയ്തു ഐ എസ് എം സംസ്ഥാന പ്രസിഡൻറ് സുബൈർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു.കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ :എ. ഐ അബ്ദുൽ മജീദ് സ്വലാഹി, കെ എൻ എം സംസ്ഥാന ദഅവ  വകുപ്പ് കൺവീനർ ശരീഫ് മേലേതിൽ , പി എസ് സുലൈമാൻ ,ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി,സംസ്ഥാന ഭാരവാഹികളായ ഇ കെ ബരീർ അസ്‌ലം,ജലീൽ മാമാങ്കര ,ഡോ നൗഫൽ ബഷീർ, പി കെ മുഹമ്മദ് ശാഫി ,ഷംസീർ കൈതേരി ,ഷാഹിദ് മുസ്ലിം ഫാറൂഖി,യാസിർ അറഫാത്ത്  ആദിൽ അതീഫ് ,മുബഷിർ കോട്ടക്കൽ,മുഹമ്മദ് അമീർ ശിഹാബ്  തൊടുപുഴ പ്രസംഗിച്ചു. 'മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം' എന്ന പ്രമേയത്തിൽ ആറുമാസകാലത്തെ സംസ്ഥാന ക്യാമ്പയിൻ , കുടുംബ സംഗമം , സിമ്പോസിയം, ആദർശ സമ്മേളനം, യൂത്ത് ഡേ . ഖുർആൻ വാർഷിക  പരീക്ഷ എന്നിവക്ക് ക്യാമ്പ് രൂപം നൽകി.
ചർച്ചകൾക്ക് നബീൽ സ്വലാഹി കാസർക്കോട് ,സി ഒ ടി മുഹമ്മദ് അക്രം കണ്ണൂർ,പി വി അഹമ്മദ് റഊഫ് , ജുനൈദ് സലഫി(കോഴിക്കോട് സൗത്ത )കെ തൻസീർ സ്വലാഹി,  ടി ലബീബ്  (മലപ്പുറം ഈസ്റ്റ് )  കെ പി ഫൈസൽ ബാബു, നജീബ് സ്വലാഹി (മലപ്പുറം വെസ്റ്റ്)  ഷൗക്കത്തലി അൻസാരി, വിസി ശൗക്കത്ത് (പാലക്കാട്),  സാലിഷ് വാടാനപള്ളി  തൃശൂർ , ഇഖ്‌ബാൽ കോതമംഗലം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post