പ്രൊഫഷണൽ സ്ഥാപനങ്ങളിലെ മരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം: ഐ എം ബി സംസ്ഥാന കൺവെൻഷൻ
കോഴിക്കോട്: ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളും ശാരീരികവും മാനസികവുമായ പീഡനങ്ങളുടെയും ഭാഗമായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ദുരൂഹ മരണങ്ങളിലും ആത്മഹത്യകളിലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോഴിക്കോട് ചേർന്ന ഇൻറഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. ജാതി വെറിയൻമാരായ ചില മേലധികാരികളുടെ സാഡിസ്റ്റ് മനോഭാവങ്ങൾക്ക് ഒട്ടേറെ വിദ്യാർത്ഥികൾ ബലിയാടുകൾ ആകുന്നുണ്ട്. ഒറ്റപ്പെട്ട ചിലർ ആത്മഹത്യ ചെയ്യുമ്പോൾ മറ്റുള്ളവർ എല്ലാം സഹിച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചുകൊണ്ട് നരകിക്കുകയാണ്. ഇത്തരം കേസുകളിൽ മാതൃകാപരമായ ശിക്ഷ നടപ്പാക്കുന്നില്ല എന്നത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നു. കേരളത്തിൽ ആശുപത്രികളെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്ന കേസുകളിലും നീതി നടപ്പാക്കാത്തത് ആശങ്കാജനകമാണെന്ന് ഐ എം ബി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ അധ്യക്ഷനായി. കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോ ഹുസൈൻ മടവൂർ, ഐ എം ബി ബോർഡ് ചെയർമാൻ ഡോ സുൽഫിക്കർ അലി, ജനറൽ സെക്രട്ടറി ഡോ നൗഫൽ ബഷീർ, ഡോ ഹംസ തയ്യില്, ഡോ ഉമ്മർ, ഡോ അബ്ദുറഹ്മാൻ കൊളത്തായി, ഡോ മുഹ്സിന്, ഡോ ഹാമിദ് ഇബ്റാഹീം, ഹാഷിം ഹാജി, അബ്ദുറഹ്മാൻ പാലത്ത്, മുസ്തഫ കാരക്കുന്ന്, അൻവർ പി ഓ, മുനീർ കുറ്റ്യാടി
ഹംസത്ത് എ പ്രസംഗിച്ചു
Tags:
Kozhikode News
