കുവൈറ്റ് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ചികിത്സാ ധനസഹായം നൽകി
അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന തങ്ങളുടെ സഹപ്രവർത്തകന് കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ചികിത്സാ ധനസഹായം നൽകി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക പൂവ്വാട്ടുപറമ്പ് സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൈമാറ്റ ചടങ്ങിൽ മുസ്ലിംലീഗ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് മൂസ മൗലവിയുടെ സാന്നിധ്യത്തിൽ കെ കെ എം സി സി കെജിഎം മുൻ സെക്രട്ടറി സമദ് കുറ്റിക്കാട്ടൂർ പൂവ്വാട്ടുപറമ്പ് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി
കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി ടി പി മുഹമ്മദ്, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ വി ജാഫർ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീൻ, മുസ്ലിംലീഗ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ വി കോയ, ജനറൽ സെക്രട്ടറി ജാഫർ മാഷ്, പുവ്വാട്ടുപറമ്പ് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി പി അബ്ദുറഹിമാൻ ഹാജി, കെ കെ എം സി സി കുന്ദമംഗലം മണ്ഡലം മുൻ ജനറൽ സെക്രട്ടറി സലാഹുദ്ദീൻ പെരിങ്ങളം, സീനിയർ മെമ്പർ മുഹമ്മദ് പെരിങ്ങളം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
Tags:
Kozhikode News
