അതിഥി തൊഴിലാളികൾക്ക് സൗജന്യ രോഗനിർണയ ക്യാമ്പും ബോധവൽക്കരണവും നടത്തി.
മാവൂർ: ലോക മലമ്പനി ദിനാചരണത്തിൻ്റെ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക്
ചെറൂപ്പ എം സി എച്ച് യൂണിറ്റ് സൗജന്യ
രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു .
ശനിയാഴ്ച വൈകീട്ട് 7 മണിയോടെ കൽപ്പള്ളി സി എം ഡി സി മദ്രസയിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്.
ബിൽഡിംഗ് ഉടമകൾ അതിഥി തൊഴിലാളികളെ ക്യാമ്പിൽ എത്തിച്ചു. കൽപ്പള്ളി വാർഡ് മെമ്പർ
പി.സി അനസ്,
ചെറൂപ്പ എം സി എച്ച് യൂണിറ്റ് ആരോഗ്യവകുപ്പ് ജീവനക്കാരായ
ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് ,
ജെ എച്ച് ഐ മാരായ കെ രഞ്ജിത്ത്, പ്രസൂൺ പി, ശബാന ബീഗം ടി , ആശാവർക്കർ ഉമ്മാച്ചു എന്നിവർ പങ്കെടുത്തു.
Tags:
Mavoor News


