Trending

വനിതാരവം സംഘടിപ്പിച്ചു

വനിതാരവം സംഘടിപ്പിച്ചു


പെരുമണ്ണ: കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുമണ്ണ പഞ്ചായത്ത് യു.ഡി.എഫ് വനിതാ വിഭാഗം പുത്തൂർമഠത്തിൽ നിന്നും പെരുമണ്ണയിലേക്ക് വനിതാരവം സംഘടിപ്പിച്ചു. വനിതാ ലീഗിൻ്റെയും മഹിളാ കോൺഗ്രസ്സിൻ്റെയും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വനിതാരവം പെരുമണ്ണയിൽ സമാപിച്ചു. സമാപന സമ്മേളനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി.എം ശറഫുന്നിസ്സ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. എം. സമീറ സ്വാഗതം പറഞ്ഞു. കെ.സി ശോഭിത മുഖ്യ പ്രഭാഷണം നടത്തി. കത്രികയുമായി മെഡിക്കൽ കോളേജിന് മുമ്പിൽ സമരം നടത്തുന്ന ഹർഷിന അഭിവാദ്യം അർപ്പിക്കാൻ വേദിയിൽ എത്തി. സ്ഥാനാർത്ഥി എം. എ.റസാഖ് മാസ്റ്റർ, ദിനേശ് പെരുമണ്ണ, എ.ടി.ബഷീർ, എം.എ പ്രഭാകരൻ, എം.പി.അബ്ദുൽമജീദ്, കെ.പി.രാജൻ, വി.പി. മുഹമ്മദ്മാസ്റ്റർ, കെ.ഇ.മുഹമ്മദ് ഫസൽ, വി.പി.കബീർ, ടി.സൈതുട്ടി, യു.ടി.ഫൈസൽ, പ്രഭാവതി ടീച്ചർ, എം. കെ.ഷാഹിന, റഹ്മത്ത് പി എം, റുഹെമത്ത് യു.കെ, ബിൻസി ടി.പി, എൻ.കെ.ശരീഫ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post