Trending

മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു

മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു


മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി അടിയന്തിര യോഗം ചേർന്നു.


യോഗത്തിൽ മുൻവർഷങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധികളെ സംബന്ധിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ചും വിശകലനം നടത്തുകയും കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകൾ കേന്ദ്രീകരിച്ചും വാർഡ് തല ശുചിത്വ സമിതികൾ വിളിച്ചുചേർക്കുകയും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു.


മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി കൃഷ്ണൻ അധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ കെ സി പ്രജിത്ത്, ഹെൽത്ത് സൂപ്പർവൈസർ ഷിജി, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് സ്റ്റാഫുകൾ, മറ്റു ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കർമ്മ സേന പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സ്കൂൾ അംഗൻവാടി അധികൃതർ, കെ എസ് ഈ ബി പ്രതിനിധികൾ മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post