Trending

മാവൂർ ചെറൂപ്പ ജി. എൽ.പി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾഅധ്യാപിക, എഴുത്തുകാരിയുമായ വി.കെ ദീപ ഉദ്ഘാടനം ചെയ്തു.

മാവൂർ ചെറൂപ്പ ജി. എൽ.പി സ്കൂൾ
ശതാബ്ദി ആഘോഷ പരിപാടികൾഅധ്യാപിക, എഴുത്തുകാരിയുമായ വി.കെ ദീപ ഉദ്ഘാടനം ചെയ്തു.  


സ്വാഗതസംഘ ചെയർമാൻ രാജീവ് പിച്ചങ്ങോട്ട് അധ്യക്ഷനായി.
പ്രധാനാധ്യാപിക ഗിരിജറിപ്പോർട്ട് അവതരിപ്പിച്ചു. മൈന ഉമൈബാൻ മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥികളായ പള്ളിക്കൽ മൂസകോയ, കെ.സി ജയൻ, പി. രാമൻകുട്ടി എന്നിവർ പതാക ഉയർത്തി. കെ.സി വിനോദ്‌കുമാർ, പിന്നണി ഗായിക ദേവനന്ദ,
പി.ശങ്കരനാരായണൻ, ഇ. കെ. നിധീഷ്,
സലാം തറോൽ ,
ഹരീഷ്, അബ്ദുള്ള,കെ.സി. വിജയൻ,
എ.പി ബാൽരാജ്,
എം.പി പത്മസുന്ദരൻ, എം.പി. ശ്രീനിവാസൻ, കസ്‌തൂർഭായ്,സോമിത്ത്,കെ.സി. രവീന്ദ്രൻ സംസാരിച്ചു.  സി.കെ. ഷിബുരാജ് -
കെ.സി ദിലീപ്‌കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബരജാത നടത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് പ്രോഗ്രാം, വാനനിരീക്ഷണം, ഗണിതശാസ്ത്ര പ്രോഗ്രാം, പരിസ്ഥിതി സംരക്ഷണ ക്ലാസ്, മാജിക് ഷോ, ചെസ്സ് പ്രോഗ്രാം, സ്‌പോര്‍ട്സ്, ഇംഗ്ലീഷ് തിയേറ്റര്‍, മലയാളം തിയേറ്റര്‍, പുരാവസ്തു പ്രദര്‍ശനം, പരിസ്ഥിതിയെ അറിയാം ഒരു യാത്ര, ട്രാഫിക് ബോധവത്കരണ ക്ലാസ്, സഹവാസ ക്യാമ്പുകള്‍ എന്നിവയും രക്ഷിതാക്കള്‍ക്കായി പാരന്റിങ് ക്ലാസ്, നിയമസഹായ വേദിയുടെ ക്ലാസ് എന്നിവയെല്ലാം നടക്കും.

Post a Comment

Previous Post Next Post