സിബിഎസ് സി പത്താം ക്ലാസ് പരീക്ഷ; എം ഇ എസ് രാജാ സ്കൂളിന് 100 ശതമാനം വിജയം
കളൻതോട്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ 100% വിജയം നിലനിർത്തി കളൻതോട് എംഇഎസ് രാജ റസിഡൻഷ്യൽ സ്കൂൾ
പത്താം ക്ലാസിൽ പരീക്ഷയ്ക്കിരുന്ന. 105 വിദ്യാർത്ഥികളിൽ 29 പേർ 90% മുകളിൽ മാർക്ക് കരസ്ഥമാക്കി. 42 പേർ ഡിസ്റ്റിങ്ങ്ഷനും ,26 പേർ ഫസ്റ്റ് ക്ലാസിനും അർഹരായി .98.4% മാർക്കോടെ ആയിഷ നഷ് വ സ്കൂൾ ടോപ്പർ ആയി. 97.80 % നേടി ആദിൽ ജസീർ രണ്ടാമതും 97.60% മാർക്ക് നേടി ആയിഷ അദീല, ആൽബർട്ട് പ്രകാശ് എന്നിവർ മൂന്നാം സ്ഥാനവും നേടി. 11 വിദ്യാർത്ഥികൾ ,മലയാളം അറബിക് ,മാത് സ് ,സോഷ്യൽ എന്നീ വിഷയങ്ങളിൽ 100% മാർക്ക് നേടി സ്കൂളിന് അഭിമാനമായി.
സ്തുത്യർഹമായ വിജയം നേടി തന്ന വിദ്യാർത്ഥികളെയും, പ്രിൻസിപ്പാൾ, അധ്യാപക അധ്യാപകേതര ജീവനക്കാരെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദനങൾ അറിയിച്ചു.
Tags:
Mavoor News




