Trending

മാതൃകയായി സജിത സുരേഷ്; വാഴക്കാട് പഞ്ചായത്തിൽ പുതിയ കീഴ്‌വഴക്കമായി 'വിഷുസദ്യ'

മാതൃകയായി സജിത സുരേഷ്; വാഴക്കാട് പഞ്ചായത്തിൽ പുതിയ കീഴ്‌വഴക്കമായി 'വിഷുസദ്യ'


വാഴക്കാട്: രാഷ്ട്രീയത്തിനും ഭരണപരമായ തിരക്കുകൾക്കുമപ്പുറം സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പുതിയ മാതൃക തീർത്ത് വാഴക്കാട് പഞ്ചായത്തിലെ ചീട്ടിക്കുഴി വാർഡ് മെമ്പർ സജിത സുരേഷ്. വാഴക്കാട് പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച ചീട്ടിക്കുഴി വാർഡിലെ കന്നി മെമ്പറായ സജിത, തന്റെ സഹപ്രവർത്തകർക്കും നാട്ടുകാർക്കുമായി ഒരുക്കിയ വിഷുസദ്യ ശ്രദ്ധേയമായി.


പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരടക്കം ഭരണസമിതിയിലെ സഹപ്രവർത്തകർക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതുപ്രവർത്തകർക്കും അയൽവാസികൾക്കുമായാണ് മെമ്പർ സദ്യ ഒരുക്കിയത്. പുതിയ വാർഡിൽ ജനപ്രതിനിധിയായി എത്തിയ ശേഷമുള്ള ആദ്യത്തെ വിഷു ആഘോഷം എന്ന നിലയിൽ ഈ സംഗമം വേറിട്ടൊരു അനുഭവമായി മാറി.


"ജീവിതത്തിൽ ഇത്രയും ആസ്വാദ്യകരമായ ഒരു വിഷു ആഘോഷം ഇതുവരെ ഉണ്ടായിട്ടില്ല," എന്ന് സജിത സുരേഷ് 'വോയ്സ് ഓഫ് പാറ'യോട് പ്രതികരിച്ചു.
​ഭാവിയൽ മറ്റു ജനപ്രതിനിധികൾക്കും മാതൃകയാക്കാവുന്ന ഈ സദ്പ്രവർത്തനത്തിന് വോയ്സ് ഓഫ് പാറയുടെ അഭിനന്ദനങ്ങൾ. പ്രദേശത്തെ സ്നേഹബന്ധങ്ങൾ ദൃഢമാക്കാനും രാഷ്ട്രീയത്തിനപ്പുറമുള്ള കൂട്ടായ്മകൾ വളർത്താനും ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post