Trending

യു.ഡി.എഫ് കുടുംബസംഗമം കാലം

യു.ഡി.എഫ് കുടുംബസംഗമം
കാലം


കുന്ദമംഗലം: കാലം കരുതി വെച്ച യു.ഡി.എഫ് ഭരണം കേരളത്തിൽ അധികാരത്തിൽ വരുമെന്ന് പാണക്കാട് സയ്യിദ് സാദിക്കലി തങ്ങൾ. കുന്ദമംഗലം യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാരന്തൂരിൽ നടന്ന മെഗാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. കുന്ദമംഗലത്തേക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയെയാണ് നിങ്ങൾക്ക് സ്ഥാനാർഥി വന്നിരിക്കുന്നത്. വി.എം സുധീരൻ മുഖ്യ അതിഥിയായി.
ഇടകുനി അബ്ദുറഹിമാൻ അധ്യക്ഷനായി.
യു. സി രാമൻ, സി പി ചെറിയ മുഹമ്മദ്,ഇസ്മായിൽ വയനാട്,കെ. പി കോയ, മൂസ മൗലവി,ഖാലിദ് കിളിമുണ്ട,ഒ. ഉസ്സൈൻ,അരിയിൽ മൊയ്‌ദീൻ, എം ബാബു മോൻ,സി. വി സംജിത്ത്,എ. പി അശോകൻ,ഒ. സലീം,സി.അബ്ദുൽ ഗഫൂർ സംസാരിച്ചു

Post a Comment

Previous Post Next Post