Trending

നാവായിക്കുളം ശ്രീ മുത്തുമരി അമ്മൻ കോവിൽ പുസ്തകസമർപ്പണവും ആദരിക്കലും നടന്നു

നാവായിക്കുളം ശ്രീ മുത്തുമരി അമ്മൻ കോവിൽ പുസ്തകസമർപ്പണവും ആദരിക്കലും നടന്നു

നാവായിക്കുളം: തെക്കൻ തിരുവിതാംകൂറിലെ പുണ്യപുരാതന ക്ഷേത്രമായ നാവായിക്കുളം ശ്രീ മുത്തുമരി അമ്മൻ കോവിലിൽ അമ്മൻകൊടൈ മഹോത്സവത്തിന്റെ ഭാഗമായി പുസ്തകസമർപ്പണവും ആദരിക്കലും നടന്നു. ഭക്തർ ശ്രീകൈലാസമായി കരുതുന്ന ഈ പുണ്യസങ്കേതത്തിൽ വെച്ച് നടന്ന ചടങ്ങിൽ, 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന കൃതി രചിച്ച പ്രമുഖ കവി ഓരനെല്ലൂർ ബാബുവിനെ ആദരിച്ചു.
​ശ്രീ മുത്തുമരി അമ്മൻ കോവിലിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം, ക്ഷേത്ര ദേവസ്ഥാനത്ത് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ വെച്ച് ക്ഷേത്ര ട്രസ്റ്റി ശ്രീ. സെൽവരാജ് ഏറ്റുവാങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേത്രോത്സവ പതിപ്പിന്റെ പ്രകാശനം പ്രസിഡന്റ് ശ്രീ. സെൽവരാജ് നിർവ്വഹിച്ചു. അദ്ദേഹം ഓരനെല്ലൂർ ബാബുവിന് പതിപ്പ് നൽകിക്കൊണ്ട് വിതരണോദ്ഘാടനം നടത്തി.
​ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ആർ. പ്രമോദ്, പി. തങ്കരാജ്, എസ്. സെൽവരാജ്, ടി. ശിവകുമാർ, എസ്. മുരുകൻ എന്നിവരും വിവിധ ഉത്സവ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുത്തുമരി അമ്മൻകൊടൈ മഹോത്സവത്തിന് മാറ്റുക്കൂട്ടുന്ന സാംസ്കാരിക വിരുന്നായി ഈ പുസ്തകസമർപ്പണ ചടങ്ങ് മാറി.

Post a Comment

Previous Post Next Post