മാനവികതയുടെ സന്ദേശവുമായി വി കെയർ ഫൗണ്ടേഷൻ: കോഴിക്കോട് ബീച്ചിൽ വിപുലമായ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
കോഴിക്കോട്: മനുഷ്യത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ വിപുലമായ 'സമൂഹ നോമ്പുതുറ' സംഘടിപ്പിച്ചു.
മാർച്ച് ഒന്നാം തീയതി ഞായറാഴ്ച നടന്ന ഈ സായന്തനം സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വലിയൊരു കൂട്ടായ്മയായി മാറി.
ജാതിമത ചിന്തകൾക്കപ്പുറം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ ഈ ഇഫ്താർ സംഗമം ഒരുക്കിയത്. കലാ, കായിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.
2026 മെയ് മൂന്നിന് നടക്കാനിരിക്കുന്ന വി കെയർ ഫൗണ്ടേഷന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഫസീല, മുഖ്യരക്ഷാധികാരികളായ തൽഹത്ത് കുന്നമംഗലം, ആമിന ജിജു, മൻസൂർ മുക്കം, ഷംസീർ മുക്കം, റസൽ ബേപ്പൂർ, സുഹരി മലേഷ്യ എന്നിവർ നേതൃത്വം നൽകി.
വയനാട് മെഡിക്കൽ കോളേജ് ഡോക്ടർ ബഷീർ, ഇ.എം.എസ് ഹോസ്പിറ്റൽ ഡോക്ടർ സബീന എന്നിവരും, ഫൗണ്ടേഷൻ പ്രവർത്തകരായ ജമീല, മിനി രാജു, നിഷ, പത്മിനി, സ്വപ്ന, മാൾട്ടി ഐക്കരപ്പടി, ലൈല,ഹാജറ എലത്തൂർ, തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാരുണ്യപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുള്ള വീ കെയർ ഫൗണ്ടേഷൻ, ഒരുമയുടെയും ഐക്യത്തിന്റെയും പുതിയൊരു പാലം പണിയുകയാണ് ഈ നോമ്പുതുറയിലൂടെ ചെയ്തത്.
Tags:
Kozhikode News





