മനസ്സിന്റെ താളുകളിൽ സ്നേഹം നിറയ്ക്കാം
നമ്മുടെ ജീവിതം ഒരു പുസ്തകം പോലെയാണ്. ജനനം മുതൽ മരണം വരെയുള്ള ആ പുസ്തകത്തിലെ ഓരോ പുതിയ ദിവസവും ഒഴിഞ്ഞു കിടക്കുന്ന ഓരോ പേജുകളാണ്. ആ പേജുകളിൽ എന്ത് എഴുതണം എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. കടന്നുപോയ കാലത്തെ സങ്കടങ്ങളോ പരാജയങ്ങളോ ഓർത്ത് പുതിയ പേജുകൾ പാഴാക്കിക്കളയരുത്. ജീവിതമാകുമ്പോൾ പ്രയാസങ്ങളും വെല്ലുവിളികളും ഉണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാൽ സങ്കടങ്ങൾ കൊണ്ട് മാത്രം ആ പേജുകൾ നിറയ്ക്കാതെ പ്രത്യാശയുടെയും സ്നേഹത്തിന്റെയും വരികൾ കൊണ്ട് അത് മനോഹരമാക്കാൻ നമുക്ക് സാധിക്കണം. ഓരോ പുലരിയും പുതിയൊരു തുടക്കമാണെന്ന് തിരിച്ചറിഞ്ഞ്, നമ്മുടെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും അവിടെ കുറിച്ചിടാം. ഇന്നലത്തെ വേദനകളെ മായ്ച്ചുകളയാൻ കഴിയില്ലെങ്കിലും, ഇന്നത്തെ പേജിൽ പുതിയൊരു പുഞ്ചിരി ചേർക്കാൻ നമുക്ക് കഴിയും. സ്നേഹത്തോടെയും കരുണയോടെയും നമ്മുടെ ജീവിതമെന്ന പുസ്തകത്തെ അർത്ഥവത്താക്കാം. ഓർക്കുക, നിങ്ങളുടെ ജീവിതകഥയിലെ ഏറ്റവും മികച്ച അധ്യായം ഇനിയും എഴുതാനിരിക്കുന്നതേയുള്ളൂ.
സ്നേഹത്തോടെ,
ആമിന ജിജു
മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റ്
Tags:
Articles
