തിരിച്ചറിവുകളുടെ വെളിച്ചം: ഒറ്റപ്പെടലിൽ നിന്ന് അതിജീവനത്തിലേക്ക്
ജീവിതത്തിൽ ഇടയ്ക്കൊന്ന് ഒറ്റപ്പെടുന്നത് നല്ലതാണ്. നാം ആരാണെന്നും നമ്മുടെ കൂടെ ആത്മാർത്ഥമായി ആരൊക്കെയുണ്ടെന്നും തിരിച്ചറിയാൻ ആ നിമിഷങ്ങൾ സഹായിക്കും. ആ തിരിച്ചറിവുകളിൽ നിന്നാണ് ജീവിതം മുന്നോട്ട് നയിക്കാനുള്ള വെളിച്ചം നമുക്ക് ലഭിക്കുന്നത്.
മനസ്സിൽ നിന്ന് നൽകുന്ന സ്നേഹം ആത്മാർത്ഥമാണെങ്കിൽ അത് മരണം വരെ നമ്മെ വിട്ടുപിരിയില്ല. അത്തരം ആത്മാർത്ഥമായ സ്നേഹത്തിന്റെ കരുത്തിലാണ് ഇത്രയും കാലം കൂടെയുണ്ടായിരുന്നവരെ നാം തിരിച്ചറിയുന്നത്.
ഈ യാത്രയിൽ എന്റെ പ്രിയ സുഹൃത്ത് ഹാജറ എലത്തൂരിനെ ഞാൻ കണ്ടുമുട്ടുകയും ഹൃദയത്തോട് ചേർത്തുപിടിക്കുകയും ചെയ്തു. ഓരോ അനുഭവങ്ങളും നമുക്ക് ഓരോ പാഠങ്ങളാണ്. ആ പാഠങ്ങളിലൂടെ നമുക്ക് മുന്നേറാം.
Tags:
Articles
