Trending

മാക്കൂട്ടം സ്കൂള്‍ കിച്ചന്‍ കോംപ്ലക്സ് പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മാക്കൂട്ടം സ്കൂള്‍ കിച്ചന്‍ കോംപ്ലക്സ് പ്രവൃത്തി
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു


കുന്നമംഗലം ഗ്രാമപഞ്ചായത്തിലെമാക്കൂട്ടം എ.യു.പി സ്കൂള്‍ കിച്ചന്‍ കോംപ്ലക്സിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.


എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചന്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.


കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ നിഖില്‍, എ.പി അഷ്റഫ്, മാനേജര്‍ വി.പി സഫിയ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.എം ജംസില്‍, കെ.എം ഗിരീഷ്, കെ.സി രാജന്‍, കോണിക്കല്‍ സുബ്രഹ്മണ്യന്‍, ടി കോയ, കെ യൂസുഫ്, എം.കെ മുഹമ്മദ്, എ.പി ബാലന്‍, ഒ.കെ സൗദാബീവി എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഒ.കെ ഷൗക്കത്തലി സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post