Trending

ഐ.എസ്.എം സൽധാര സൗഹൃദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ഐ.എസ്.എം സൽധാര സൗഹൃദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


മാങ്കാവ്: ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സൽധാര’ സൗഹൃദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റമദാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം റമദാൻ കഴിഞ്ഞാലും ജീവിതത്തിൽ തുടരാൻ സാധിക്കണമെന്നും, അത് നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സാമൂഹ്യ സേവന രംഗങ്ങളിൽ യുവാക്കൾ കൂടുതൽ സജീവമായി ഇടപെടണമെന്നും, പരസ്പരം സാഹോദര്യവും സൗഹൃദവും വളർത്തുന്ന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.

ഇഫ്താർ മീറ്റ് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു. അഷ്റഫ് ബാബു മാങ്കാവ്, യാസർ അറഫാത്ത് മണക്കടവ്, അഹമ്മദ് റഊഫ്, ഫജറു സാദിഖ് ഒളവണ്ണ, ഒ. അബ്ദുല്ലത്തീഫ്, ജാനിഷ് പെരുമണ്ണ, ഷക്കീൽ ഒളവണ്ണ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post