Trending

റംസാൻ രാത്രി കാല രക്തദാന ക്യാമ്പ് നടത്തി

റംസാൻ രാത്രി കാല രക്തദാന ക്യാമ്പ് നടത്തി


ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് മുക്കം MVR ക്യാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി..
റംസാൻ കാലമായതിനാൽ നോമ്പ് എടുത്തവർക്ക് കൂടി പങ്കെടുക്കാവുന്ന രൂപത്തിൽ രാത്രി 7 മണി മുതൽ 10 വരെയായിരുന്നു ക്യാമ്പ്..


ക്യാമ്പിൽ 17 പേർ പങ്കെടുത്ത് രക്തദാനം നടത്തി.
ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ, എക്സിക്യൂട്ടീവ് മെമ്പർ യൂസുഫ് പുന്നക്കൽ തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി..
MVR ബ്ലഡ്‌ സെന്റർ സീനിയർ ടെക്നിഷ്യൻ അനു പുല്ലങ്കോടൻ ദാതാക്കൾക്ക് സർട്ടിഫിക്കറ്റകൾ നൽകി..

Post a Comment

Previous Post Next Post