Trending

സൈക്കിൾ പരിശീലന പരിപാടി.

സൈക്കിൾ പരിശീലന പരിപാടി.


ചാത്തമംഗലം: ആർ.ഇ.സി.ജി.വി.എച്ച്.എസ് സ്കൂളിൽ യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന റൈഡ് ടു ലേൺ സൈക്കിൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി ജില്ലാ പഞ്ചായത്ത് അനുവദിച്ച പഠനോപകരണങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ.മുരളീധരൻ നിർവഹിച്ചു. വാർഡ് മെമ്പർ സി.ബിജു അധ്യക്ഷത വഹിച്ചു. എസ് .എം.സി. വൈസ് ചെയർമാൻ ഐ.പി.
വിശ്വൻ, എം.പി.ടി.എ. ചെയർ പേഴ്സൺ സി. സൗമ്യ, പി.സി. സേതുമാധവൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. ശാലിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.ശ്രീകല സ്വാഗതവും കെ.യു. മിനി ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post