Trending

ആർ.ഇ.സിയിൽ സ്റ്റുഡിയോ ആക്രമിച്ചു: പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് COCA ​

ആർ.ഇ.സിയിൽ സ്റ്റുഡിയോ ആക്രമിച്ചു: പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് COCA


കോഴിക്കോട്: ആർ.ഇ.സി (REC) യിൽ മദ്യലഹരിയിലെത്തിയ സംഘം സ്റ്റുഡിയോ ഉപകരണങ്ങൾ നശിപ്പിക്കുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്സ് (COCA) കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഫോട്ടോഗ്രാഫി മേഖലയിലും അനുബന്ധ തൊഴിലിടങ്ങളിലും നടക്കുന്ന ഇത്തരം അതിക്രമങ്ങൾ തടയാൻ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.


ഈ അക്രമത്തിലൂടെ ഉടമയ്ക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം അക്രമികളിൽ നിന്ന് തന്നെ ഈടാക്കാനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സംഘടന വ്യക്തമാക്കി. അക്രമത്തിന് ഇരയായ സഹപ്രവർത്തകൻ വിഷോഭിന് എല്ലാവിധ പിന്തുണയും COCA ജില്ലാ കമ്മിറ്റി ഉറപ്പുനൽകി.

Post a Comment

Previous Post Next Post