Trending

​യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി 'കലാലീഗ് പാട്ടും പറയലും' സംഘടിപ്പിക്കുന്നു

​യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി 'കലാലീഗ് പാട്ടും പറയലും' സംഘടിപ്പിക്കുന്നു


കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ കലാ ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പാട്ടും പറയലും' പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രാദേശിക കലാ സംഗമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുറ്റിക്കാട്ടൂർ സി.എച്ച് സൗദത്തിൽ ചേർന്ന ജില്ലാതല യോഗം കലാ ലീഗ് സംസ്ഥാന പ്രസിഡന്റ് ടി.എം.സി അബൂബക്കർ ഉദ്ഘാടനം ചെയ്തു. കലയെയും പാട്ടിനെയും ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് സജീവമായ തിരഞ്ഞെടുപ്പ് പ്രചാരണം കാഴ്ചവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുബൈർ നെല്ലൂളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിജയത്തിനായി വിവിധ മണ്ഡലങ്ങളിൽ കലാകാരന്മാരുടെ കൂട്ടായ്മകൾ രൂപീകരിക്കും.
​യോഗത്തിൽ തൽഹത്ത് കുന്ദമംഗലം, മുജീബ് റഹ്മാൻ ഇടക്കണ്ടി, ടി.കെ. സീനത്ത്, അബ്ബാസ് താമരശ്ശേരി, അസ്മ ബേപ്പൂർ, ഖമറുദ്ദീൻ എരഞ്ഞോളി, സുബൈദ കുന്ദമംഗലം, അഷ്റഫ് വെള്ളിപറമ്പ്, ഇഖ്ബാൽ മാഷ് കൊടുവള്ളി, ബിജു ശിവദാസ് വെള്ളിപറമ്പ്, മുനീഫ പാലാഴി, അസീസ് ആനക്കുഴിക്കര, റസിയ ആനക്കുഴിക്കര എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post