പ്രൗഢമായി പഞ്ചായത്ത് കൺവെൻഷനുകൾ; കുന്ദമംഗലത്തിന്റെ മനസ്സറിഞ്ഞ് റസാഖ് മാസ്റ്റർ
കോഴിക്കോട്: വേനലിന്റെ കനത്ത ചൂടിനെ തെരഞ്ഞെടുപ്പ് പ്രചരണചൂടില്‍ കെടുത്തികളയുന്ന ആവേശമായി യുഡിഎഫ് സ്ഥാനാര്‍ഥി എംഎ റസാഖ് മാസ്റ്ററുടെ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ.
സ്ഥാനാർഥി നേരിട്ടെത്തിയ മാവൂർ, ചാത്തമംഗലം, പെരുവയൽ, ഒളവണ്ണ, കുന്ദമംഗലം പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ജനബഹുല്യത്താൽ പ്രൗഢമായി. കൺവെൻഷനെ തുടർന്ന് എം.എ റസാഖ് മാസ്റ്ററുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ പ്രധാന അങ്ങാടികളിൽ റാലി നടന്നു.
ഭരണവിരുദ്ധ വികാരം തുറന്നടിക്കുന്ന രീതിയിലായിരുന്നു കൺവെൻഷനുകളിലെ ജനബഹുല്യം.
കാലത്ത് 9 മണിക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായത്. രാവിലെ ചാത്തമംഗലം പഞ്ചായത്തിലെ ദയാപുരം കോളേജ് സന്ദര്‍ശിച്ചായിരുന്നു സ്ഥാനാർഥി പര്യടനത്തിന് തുടക്കം കുറിച്ചത്. വിദ്യാര്‍ഥിനികളില്‍ നിന്നും സ്റ്റാഫുകളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ എം എ റസാഖ് മാസ്റ്റർ, ക്യാമ്പസിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും നേരിട്ടെത്തി പിന്തുണ തേടി. കോളേജ് സ്റ്റാഫുകളും വിദ്യാര്‍ഥികളും സ്ഥാനാർഥിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്തു.
തുടർന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളിലെ വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ത്ഥനകളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാത്തമംഗലത്തിലെ വിവിധ ക്യാമ്പസുകളില്‍ എത്തി. കോളേജിലെത്തിയ എം.എ റസാഖ് മാസ്റ്റർക്ക് ആവേശ്വജ്ജ്വല സ്വീകരണമാണ് വിദ്യാര്‍ഥികളൊരുക്കിയത്. ക്ലാസ് മുറികളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു. ഒപ്പം കുശലം പറച്ചിലും സെല്‍ഫിയെടുക്കലും ഒക്കെയായി വിദ്യാത്ഥികള്‍ സ്ഥാനാർഥിയുടെ കൂടെകൂടി. നവ വോട്ടര്‍മാരില്‍ നിന്നും മികച്ച വരവേല്‍പ്പ് ലഭിച്ചതോടെ പുതുതലമുറക്കൊപ്പമുള്ള സ്ഥാനാര്‍ഥി പര്യടനം ആവേശമായി.
കുന്ദമംഗലത്തിന്റെ യുവത്വം യുഡിഎഫിന് ഒപ്പമാണെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ക്യാമ്പസുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വലിയ ഊര്‍ജ്ജമാണ് തരുന്നതെന്നും റസാഖ് മാസ്റ്റർ പറഞ്ഞു. വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കോഴിക്കോടിന്റെ നവ വോട്ടര്‍മാര്‍ ഇത്തവണ നമ്മുടെ കൂടെ നില്‍ക്കുമെന്ന കോണ്‍ഫിഡന്‍സാണ് കോളേജ് ക്യാമ്പസുകളില്‍ നിന്നും ലഭിക്കുന്നത്. വിദ്യാഭ്യാസ ഹബ്ബ് അടക്കം കേരളത്തിന്റെ പുതിയ തലമുറ ആഗ്രഹിക്കുന്ന വികസനവും ക്ഷേമവും പുരോഗതിയും മണ്ഡലത്തിൽ വരുത്താന്‍ നമ്മള്‍ ശ്രമിക്കുമെന്നും അതിനായി ഒരു മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നുണ്ടെന്നും എംഎ റസാഖ് മാസ്റ്റർ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. അങ്ങാടികളിലെ വിവിധ കടകളിൽ കയറിയും സ്ഥാനാർഥി വോട്ടഭ്യർത്ഥന നടത്തി. തുടർന്ന് താത്തൂർ ശുഹദാ മഖാം സന്ദർശിച്ചു പ്രാർത്ഥന നടത്തി.
വൈകീട്ട് പാലാഴി മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോൽസവം ആഘോഷവരവിൽ സംബന്ധിച്ചു. താലപ്പൊലിയിൽ പങ്കെടുത്ത വിശ്വാസികളെ നേരിൽകണ്ട സ്ഥാനാർഥി പിന്തുണ തേടി.
Tags:
kunnamangalam News

