അയൽപക്ക സദസ്സ് സംഘടിപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല വിജ്ഞാന വികസനം തുടരട്ടെ സാഹോദര്യം വളരട്ടെ എന്ന സന്ദേശമുയർത്തി അയൽപക്ക സദസ്സ് സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ആർ സുബ്രഹ്മണ്യൻ കേരളത്തിന്റെ ചരിത്രവും വികസനവും സംബന്ധിച്ച് പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല ഭരണ സമിതി അംഗം കെ. ജൂബിലി സ്വാഗതവും, വായനശാല ഭരണ സമിതി അംഗം പി.പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:
Peruvayal News
