കാൽനടയാത്രക്കാരൻ സീബ്രാ ലൈനിൽ പിക്കപ്പ് തട്ടി മരിച്ചു.
മാവൂർ: പാഴൂർ ചിറ്റാരി പിലാക്കലിൽ കാൽനടയാത്രക്കാരൻ സീബ്രാ ലൈനിൽ പിക്കപ്പ് തട്ടി മരിച്ചു. കുറുമ്പ്ര പരേതനായ അസെെൻ ഹാജിയുടെ മകൻ മുഹമ്മദ് മുസ്‌ലിയാരാ (68)ണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലിൽ ഒലിവ് സൂപ്പർ മാർക്കറ്റിനു മുമ്പിൽ ഇന്നലെ രാത്രി 10ന് തറാവീഹ് കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇദ്ദേഹത്തെ നായർക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ പിക്കപ്പ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളംഇദ്ദേഹം തെറിച്ചു പോയി. ഭാര്യ:ഉമ്മു സല്‍മ. മക്കൾ: ഫസലുറഹ്മാൻ, ഷിഹാബുദ്ദീൻ, ഹിബത്തുറഹ്മാൻ, ഖലീലു റഹ്മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽ ഫസ്ല, ജുമൈന, സൽമ, സഹോദരങ്ങൾ: പരേതനായ അബ്ദുറഹിമാൻ, അബ്ദുള്ള, ഖദീജ, ഫാത്തിമ. മയ്യിത്ത് നിസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം മുന്നൂര് മഹല്ല് ജുമാ മസ്ജിദിൽ.
Tags:
Death News
