ഡോ: ആതിര സുഗതനെ ആദരിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല
ചെറുകുളത്തൂർ നേത്രദാന ഗ്രാമത്തിൽ നിന്നു ആദ്യമായി ഐ.എ.എസ് റാങ്ക് ലിസ്റ്റിൽ കഠിനാദ്ധ്വാനത്തിലൂടെ കടന്നു വന്നവൾ.
അപകടത്തെ തുടർന്ന് ശാരീരികമായും, മാനസികമായും, തകർന്ന അവസ്ഥയെ സ്വന്തം മന:കരുത്തു കൊണ്ട് അതിജീവിച്ചവൾ.
പൊതു വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യഭ്യാസം മുതൽ പഠിക്കുകയും പഠന മാധ്യമം മലയാള ഭാഷയാക്കി എടുത്ത് പഠിച്ചവൾ.
ഏത് പ്രതികൂല കാലാവസ്ഥയിലും ഇച്ഛാശക്തിയും, കഠിന പരിശ്രമവും ഉണ്ടെങ്കിൽ നേടാൻ കഴിയാത്തതല്ല ഐഎസ് ഉൾപ്പെടെ ഉന്നത പരീക്ഷകൾ എന്ന് ആതിര സാക്ഷ്യപ്പെടുത്തുന്നു.
തീർച്ചയായും, നമ്മുടെ ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും, പ്രചോദനവും മാണ് ആതിരാ സുഗതൻ്റെ വിജയം.
ഇനിയും വരാനിരിക്കുന്ന ഭാവി തലമുറയ്ക്ക് പ്രചോദകമാവുന്ന വിജയത്തിന് പിന്തുണ നല്കിയ മിനി, സുഗതൻ, അനഘ, മറ്റ് കുടുബാംഗങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ എല്ലാം അഭിനന്ദനമർഹിക്കുന്നു.
Tags:
Peruvayal News
