Trending

കെട്ടിടോൽഘാടനവും സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി.

കെട്ടിടോൽഘാടനവും സ്കൂൾ വാർഷികവും
യാത്രയയപ്പും നടത്തി.


മാവൂർ: മാവൂർ ഗവ: മാപ്പിള യു പി സ്കൂളിലെ കെട്ടിടോൽഘാടനവും 108-ാം വാർഷികവും അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. പിടിഎ റഹീം എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. 
 27 വർഷത്തെ സേവനത്തിന്  ശേഷം വിരമിക്കുന്ന മുഹമ്മദ് മാസ്റ്റർക്കും 34 വർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന മുഹമ്മദ് ബഷീർ മാസ്റ്റർക്കുമാണ് യാത്രയയപ്പ് നൽകിയത്.
അറബി അധ്യാപകനായ മുഹമ്മദ് മാസ്റ്റർ
കെ എ  ടി എഫ് സബ് ജില്ലാ പ്രസിഡണ്ട്, വിദ്യാഭ്യാസ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട്, ജില്ലാ കെ എ ടിഎഫ് കൗൺസിലർ, എ ടി എസ് സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.  പരിപാടിയോടനുബന്ധിച്ച്
കുട്ടികളുടെ കരാട്ടെ പ്രദർശനവും ഗാനമേളയും 
 അരങ്ങേറി. ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് അംഗം
വളപ്പിൽ റസാഖ് , റൂറൽ ഉപജില്ല AEO കുഞ്ഞി മൊയ്തീൻകുട്ടി , മാവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി. അഹമ്മദ്.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ (വികസനം) ഗീതാമണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ (വിദ്യാഭ്യാസം ) ഉമാദേവി കുഴിപള്ളി ,
എം പി ടി എ ചെയർപേഴ്സൺ ദീപ പുലിയപ്പുറം, സ്കൂൾ വികസന സമിതി ചെയർമാൻ  വളപ്പിൽ നാസർ, എസ്.എം.സി വൈസ് ചെയർമാൻ UK ശരീഫ് കൽപ്പള്ളി എന്നിവർ പങ്കെടുത്തു.
എസ്എംസി ചെയർമാൻ 
ഉസ്മാൻ സ്വാഗതവും  പ്രധാന അധ്യാപിക  കെ.ടി  മിനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post