ചേവായൂർ ഡെർമറ്റോളജി ഹോസ്പിറ്റലിൽ വി കെയർ ഫൗണ്ടേഷന്റെ സ്നേഹസംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു
കോഴിക്കോട്: സേവന പ്രവർത്തനങ്ങളിൽ മാതൃകയായി വി കെയർ ഫൗണ്ടേഷൻ. ചേവായൂർ ഗവ. ഡെർമറ്റോളജി ഹോസ്പിറ്റലിലെ അന്തേവാസികൾക്കായി സ്നേഹസംഗമവും സൗഹൃദ നോമ്പുതുറയും ഫൗണ്ടേഷൻ സംഘടിപ്പിച്ചു.
ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കുമൊപ്പം സ്നേഹം പങ്കിട്ട പരിപാടിയിൽ ഒട്ടേറെപ്പേർ പങ്കാളികളായി.
വി കെയർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഫസീല ചടങ്ങിന് നേതൃത്വം നൽകി.
ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരികളായ തൽഹത്ത് കുന്നമംഗലം, കരീം എളമരം, ആമിന ജിജു, ലൈല, ഹാജറ എലത്തൂർ, നദ്‌വ നജീബ്, മുജീബ് റഹ്മാൻ വയനാട്, റസൽ ബേപ്പൂർ, ലുഐ, സ്വപ്ന, ഫൈസൽ പെരുവയൽ
അന്തേവാസികളുടെ മാനസികോല്ലാസത്തിനും കരുതലിനും മുൻഗണന നൽകിക്കൊണ്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് എന്ന് ഭാരവാഹികൾ അറിയിച്ചു. രോഗികളും സംഘാടകരും ഒത്തുചേർന്നുള്ള നോമ്പുതുറ ഹൃദ്യമായ അനുഭവമായി മാറി.
Tags:
Kozhikode News




