Trending

COCA സ്ഥാപകദിനം: കോഴിക്കോട്ട് വർണ്ണാഭമായ ആഘോഷം, രണ്ട് ധീരവനിതകളെ ആദരിച്ചു

COCA സ്ഥാപകദിനം: കോഴിക്കോട്ട് വർണ്ണാഭമായ ആഘോഷം, രണ്ട് ധീരവനിതകളെ ആദരിച്ചു

കോഴിക്കോട്: COCA സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കാവ് ചാപ്റ്റർ പരിധിയിലെ പെപ്പർലൈറ്റ് സ്റ്റുഡിയോ പരിസരത്ത് വെച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ COCA ജില്ല സെക്രട്ടറി ശ്രീ വിജിൻ വാവാസ് സംഘടനയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നേർന്നു. തുടർന്ന്, COCA ജില്ല പ്രസിഡന്റ് ശ്രീ ചന്ദ്രൻ പാറക്കടവ് സംഘടനയുടെ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

COCA ജില്ല വൈസ് പ്രസിഡന്റ് ശ്രീ മുരളീധരൻ മംഗലോളി സംഘടനയുടെ മുദ്രാവാക്യം വിളിച്ചു നൽകിയപ്പോൾ മറ്റ് സംഘടനാ പ്രവർത്തകർ ഏറ്റുവിളിച്ചു. ചടങ്ങിൽ ജില്ല കമ്മിറ്റി അംഗങ്ങളായ ജില്ല PRO ശ്രീ ബബിലേഷ് പെപ്പർ ലൈറ്റ്, ശ്രീ വിജേഷ് വർണ്ണം, ശ്രീ സുകുമാരൻ, ശ്രീ സുനിൽകുമാർ, ശ്രീ സുനിൽ കുമാർ കണ്ണോറ, ശ്രീ അബിലാഷ് N.V, ശ്രീ ഉദയൻ, ശ്രീ സന്ദീപ് തുവ്വക്കാട്, ശ്രീ ഷബീർ നയൻസ് എന്നിവരും മറ്റ് സംഘടനാ പ്രവർത്തകരും പങ്കെടുത്തു.

മാർച്ച് 8 ലോക വനിതാ ദിനം കൂടിയായതിനാൽ, ഈ ദിവസത്തിനോടനുബന്ധിച്ച് ഒരു പ്രത്യേക ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി എന്ന ഗുരുതരമായ അസുഖം പൊടുന്നനെ ബാധിച്ചിട്ടും തളരാതെ, നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്ന JDT ഇസ്ലാം കോളേജിലെ അധ്യാപികമാരായ ജിമി ജോൺ, സുമി ജോൺ എന്നീ സഹോദരിമാരെയാണ് ആദരിച്ചത്.

JDT ഇസ്ലാം കോളേജിൽ നടന്ന ചടങ്ങിൽ COCA ജില്ല വൈസ് പ്രസിഡന്റ് മുരളീധരൻ മംഗലോളി അധ്യക്ഷനായി. PRO ബബിലേഷ് പെപ്പർലൈറ്റ് സ്വാഗതം പറഞ്ഞു. JDT ഇസ്ലാം കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷാജി സർ ചടങ്ങ് ഉദ്ഘാടനം ചെയ്തു (പ്രിൻസിപ്പൽ മഖ്ബൂൽ സാറിന്റെ അഭാവത്തിൽ).
​അധ്യാപികമാരും സഹോദരിമാരുമായ ജിമി ജോൺ (HoD and Assistant Professor), സുമി ജോൺ (Assistant Professor) എന്നീ രണ്ട് ധീരവനിതകളെ ശ്രീമതി ഷീന ത്രിബുദാസ് പൊന്നാട അണിയിച്ചു. COCA ജില്ല വൈസ് പ്രസിഡന്റ് ശ്രീ മുരളീധരൻ മംഗലോളി, COCA ജില്ല സെക്രട്ടറി ശ്രീ വിജിൻ വാവാസ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി ഇരുവരെയും ആദരിച്ചു.
​ചടങ്ങിൽ ശ്രീ വിജേഷ് വർണ്ണം, ശ്രീ കെ.വി ത്രിബുദാസ്, ശ്രീമതി ഷീന ത്രിബുദാസ് എന്നിവർ സംസാരിച്ചു. ശ്രീ സന്ദീപ് തൂവ്വക്കാട് നന്ദി പറഞ്ഞു. രോഗാവസ്ഥയെ ധീരമായി നേരിട്ട് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രണ്ട് സഹോദരിമാരും ഒരു മാതൃകയാണെന്നും, അവരെ ആദരിക്കാൻ കഴിഞ്ഞതിൽ COCA അഭിമാനിക്കുന്നുവെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post