മാതൃഭാഷ:
രചന : പ്രദീപ് മൂടാടി
മധുരം കിനിയുന്ന
പേരാണമ്മ
അമ്മ തൻ ഭാഷയാണ്
മധുരം
നാവിലമ്മ കുറിച്ചൊരു
ഭാഷ തൻ മധുരമാണെൻ്റെ യാദ്ധ്യമധുരവും
നല്ല ഭാഷയിൽ
നല്ല വാക്കോതുവാനെന്നെ
പഠിപ്പിച്ച ഗുരുവു മമ്മ തന്നെ!
മാതൃഭാഷയെ
സ്നേഹിക്കാൻ പഠിപ്പിച്ച
ഗുരുവുമമ്മ തന്നെ!
നേരുന്നു ഞാനെൻ്റെ മാതൃഭാഷ ദിനാശംസകൾ.
രചന : പ്രദീപ് മൂടാടി.
Tags:
Articles
