ആവേശം വിതറി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ എം.എ. റസാഖ് മാസ്റ്ററുടെ പര്യടനം
പെരുവയൽ:
കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഇന്ന് പെരുവയൽ പഞ്ചായത്തിലെ പെരിങ്ങളത്ത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി യു.സി. രാമൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷുകൂർ . എം.അദ്ധ്യക്ഷത വഹിച്ചു. പ്രീതി സ്വാഗതം പറഞ്ഞു. കെ. മുസ്സ മൗലവി, എൻ. പി. ഹംസ മാസ്റ്റർ, ഒ. ഹുസ്സയിൻ, എൻ.വി.കോയ ,ജാഫർ മാസ്റ്റർ, പഞ്ചായത്ത്പ്രസിഡണ്ട് ആർ..വി. ജാഫർ, വൈസ്പ്രസിഡണ്ട് സുബിത തേട്ടഞ്ചേരി, സതീഷ് കുമാർ വി. ശബരീഷ്, ഹബീബ്റഹിമാൻ ഇ.പി., അനീഷ്പാലാട്ട്. ആർ.വി. വിജയൻ, കെ.ടി. മുഹമ്മദ്എന്നിവർ പ്രസംഗിച്ചു.
പെരുവയൽ പഞ്ചായത്തിലെ എസ്. വളവ്, കൊടശേരി താഴം, ആനക്കുഴിക്കര, ചെമ്മലത്തൂർ, പേര്യ,
പെരുമണ്ണ പഞ്ചായത്തിലെ പയ്യടി മേത്തൽ, പുനത്തിൽ ബസാർ, വള്ളിക്കുന്ന്, പാറക്കുളം,
ഒളവണ്ണ പഞ്ചായത്തിലെ
പന്തീരങ്കാവ്, കൈമ്പാലം, ഒളവണ്ണ ജംഗ്ഷൻ, മാത്തറ, കോന്തനാരി,
സ്വീകരണ കേന്ദ്ര ങ്ങളിൽ വാദ്യമേളയോടെ സ്ത്രീകളും കുട്ടികളുമടങ്ങിയ വമ്പിച്ച ജനാവലിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത് പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തിലെ പര്യടനത്തിന് ശേഷം ഇരിങ്ങല്ലൂരിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ മുജീബ് റഹ്മാൻ ഇടക്കണ്ടി, അസീസ്, മുഹമ്മദ് കോയ കായലം, ഹബീബ് ചെറൂപ്പ, എം.പി സലിം, നിധീഷ് മാവൂർ, സി.ടി ഷരീഫ്, ഐ മുഹമ്മദ് കോയ,
സജാദ്,
അതുല്യ,പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു.
ഇരിങ്ങല്ലൂരിൽ നടന്ന സമാപന സമ്മേളനം രാജ്യസഭാ എം.പി.യും ഉർദു കവിയുമായ ഇമ്രാൻ പ്രതാപ് ഗർഫി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി.
Tags:
Peruvayal News


