പരിചയം പരിചയയാക്കി പി.ടി.എ റഹീമിൻ്റെ തേരോട്ടം
കുന്നമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ തെരഞ്ഞെടുപ്പ് പര്യടനം വോട്ടർമാരിൽ ആവേശം വിതറുന്നതായി. മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും പരിചിത മുഖങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാനും ആശീർവദിക്കാനും കൂട്ടമായെത്തി.
വികസനം എണ്ണിപ്പറഞ്ഞ് എംഎൽഎ എന്ന നിലയിൽ സ്ഥാനാർത്ഥി നടത്തിയ പ്രവർത്തനങ്ങൾ പങ്കുവെക്കാൻ ഓരോ പ്രദേശത്തെയും ജനങ്ങൾ കാണിച്ച താൽപര്യം വേറിട്ട അനുഭവമായി.
സ്വീകരണ കേന്ദ്രങ്ങളിലെ വർദ്ധിച്ച സ്ത്രീ പങ്കാളിത്തം സർക്കാറിനും എംഎൽഎക്കുമുള്ള സ്വീകാര്യതയുടെ തെളിവായി പ്രഭാഷകർ എടുത്തുകാണിച്ചു.
രാവിലെ പെരുവയലിൽ നിന്ന് തുടങ്ങിയ പര്യടന പരിപാടി പള്ളിത്താഴം, കോട്ടായിത്താഴം, പെരുമൺപുറ, പാറക്കണ്ടം, ഇല്ലത്തുതാഴം, വള്ളിക്കുന്ന്, മുണ്ടുപാലം, മണക്കടവ്, വയൽക്കര, പാലക്കുറമ്പ ജംഗ്ഷൻ, മാവത്തുംപടി, ഒളവണ്ണ ബസാർ, കമ്പിളിപ്പറമ്പ്, ഒടുമ്പ്ര, മാത്തറ എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് പാലാഴിയിലാണ് സമാപിച്ചത്. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ അജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ പ്രേംനാഥ്, പി ഷൈപു, ബാബു പറശ്ശേരി, ഇ വിനോദ്കുമാർ, ചൂലൂർ നാരായണൻ, കെ.കെ സദാനന്ദൻ, ഷാജി പുത്തലത്ത്, വി.പി രവീന്ദ്രൻ, കെ അഭിജേഷ്, ടി.കെ മുരളീധരൻ, എ.പി സെയ്താലി, എം ബാലസുബ്രഹ്മണ്യം, പി.കെ സന്തോഷ്, ഷാജു പുനത്തിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Tags:
kunnamangalam News



