മാസ്റ്റർ പ്ലാനിൽ മാവൂർ പക്ഷി സങ്കേതവും ഭാഗമാകും :എം.എ റസാഖ് മാസ്റ്റർ
മാവൂർ നീർത്തടത്തിലൂടെ മാസ്റ്റർ വാക്ക്
മാവൂർ: ഒരുകാലത്ത് ദേശാടനക്കിളികളുടെ പറുദീസയായിരുന്ന മാവൂര്‍ തെങ്ങിലക്കടവ് നീര്‍ത്തടം സന്ദർശിച്ച് കുന്ദമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്റർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ നടക്കുന്ന മാസ്റ്റർ വാക്കിന്റെ ഭാഗമായാണ് റസാഖ് മാസ്റ്റർ പ്രദേശത്തെത്തിയത്.
പ്രദേശത്ത് എത്തിയ റസാഖ് മാസ്റ്റർക്ക് മുന്നിൽ പരാതിയുമായി ആളുകൾ എത്തി.
നിരവധി സാധ്യതകളുള്ള മണ്ഡലത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി ഒരു പദ്ധതിയും കൊണ്ടുവരാൻ നിലവിലെ എംഎൽഎക്ക് സാധിച്ചിട്ടില്ലെന്നും അധികൃതരുടെ അനാസ്ഥ കാരണം മനോഹരമായ മാവൂരിലെ പക്ഷി സങ്കേതം (Mavoor bird sanctuary) തിരിച്ചു പിടിക്കാനാവാത്ത വിധം നശിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രഭാത സവാരിക്കായി എത്തിയവർ പറഞ്ഞു.
പ്രകൃതി ടൂറിസത്തിന് സാധ്യതയുള്ള മനോഹരമായ പ്രദേശമാണ് മാവൂർ സാങ്കേതമെന്നും യുഡിഎഫിന്റെ മാസ്റ്റർ പ്ലാനിൽ ഇവിടെ അനുയോജ്യമായ പദ്ധതിയുണ്ടാവുമെന്നും റസാഖ് മാസ്റ്റർ ഉറപ്പ് നൽകി.
കഴിഞ്ഞ രാത്രിയുണ്ടായ കാറ്റിലും മഴയിലുമുണ്ടായ കൃഷിനാശവും പ്രഭാത സവരിക്കിടെ കർഷകർ റസാഖ് മാസ്റ്ററെ ബോധിപ്പിച്ചു. ദുരിത സമയത്ത് കർഷകർക്ക് ആവശ്യമായ സഹായം ചെയ്യുന്നതിൽ സർകാർ പരാജയമാണെന്നും കേരളത്തിന്റെ കാർഷിക മേഖലയെ ഉന്നതിയിൽ എത്തിക്കുന്ന പദ്ധതികൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാകുമെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.
കുന്ദമംഗലം യുഡിവൈഎഫിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണാ ർത്ഥം നടക്കുന്ന മാസ്റ്റർ വാക്ക് ഇതിനകം വലിയ ചർച്ചയായിരിക്കുകയായി. പ്രഭാത സവാരിക്ക് എത്തുന്ന ആളുകളെ നേരിട്ട് കണ്ട് പ്രദേശത്തെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞും മണ്ഡലം നേരിടുന്ന പരാതികൾ കേട്ടുമാണ് റസാഖ് മാഷിന്റെ മാസ്റ്റർ വാക്ക്. ഇതിനകം പെരുവയൽ, പെരുമണ്ണ, മാവൂർ പഞ്ചായത്തുകളിൽ മാസ്റ്റർ വാക്ക് പൂർത്തിയായി.
Tags:
Mavoor News


