Trending

പെരുമണ്ണയിൽ തരംഗമായി പി.ടി.എ റഹീമിന്റെ പര്യടനം

പെരുമണ്ണയിൽ തരംഗമായി പി.ടി.എ റഹീമിന്റെ പര്യടനം


കുന്നമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പെരുമണ്ണ ബഡ്സ് സ്കൂൾ, ഒഡീസിയ, വൈറ്റ് സ്കൂൾ, വോൾഗ അച്ചാർ കമ്പനി, ഗ്രാമപഞ്ചായത്ത് ഓഫീസ്, സ്റ്റൈലോ ചപ്പൽസ്, കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, സി.ഡി.എസ്, ഹരിതകർമ്മ സേന, ജാമിയ ബദരിയ ഇസ്ലാമിയ ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലാളികൾ, ജീവനക്കാർ, ബഹുജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി പി.ടി.എ റഹീം സംവദിച്ചു.


ഓരോ പ്രദേശത്തും വരുത്തിയ വികസന മുന്നേറ്റങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പ്രചരണ മാതൃക ശ്രദ്ധയാകർഷിക്കുന്നതായി. പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത രീതിയിൽ ജനങ്ങളുമായി ഉണ്ടാക്കിയെടുത്ത ബന്ധം സ്ഥാനാർത്ഥി പര്യടനത്തിൽ മുൻതൂക്കം ലഭിക്കുന്നതിന് സഹായകമാകുന്നതായി പ്രാദേശിക തലങ്ങളിലെ പി.ടി.എ റഹീമിന്റെ സ്വീകാര്യത വ്യക്തമാക്കി.
എൽ.ഡി.എഫ് നേതാക്കളായ ഷാജി പുത്തലത്ത്, വി.പി രവീന്ദ്രൻ, രാജീവ് പെരുമൺപുറ, വി.പി ശ്യാംകുമാർ, കെ അഭിജേഷ്, വി.പി ഷാജുകുമാർ, ഒ രവീന്ദ്രൻ, ഇ.കെ സുബ്രഹ്മണ്യൻ, പി ഹാരിസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post