Trending

ജീവിതസമരയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി.

ജീവിതസമരയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി.


പേരാമ്പ്ര: ഇടതുപക്ഷ സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻ്റ് എം.പി.വേലായുധൻ നയിക്കുന്ന ജീവിതസമരയാത്രക്ക് പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം നൽകി. സ്വീകരണ പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.കണാരൻ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ ടി.വിനയ ദാസ് ,എം.വാസന്തി, എൻ.ഹരിദാസൻ, ടി.വി.ഗംഗാധരൻ, രവീന്ദ്രൻ കൊയ്യോടൻ, പി.എം. അബ്ദുറഹിമാൻ, കെ.സി.ഗോപാലൻ, എം.എം.വിജയകുമാർ, ഒ.എം.രാജൻ, വി.കെ.രമേശൻ, പി.കെ.രാഘവൻ, കെ.പി.സുലോചന, ഇ.കെ.ബാലൻ, രാജൻ കുന്നത്ത്, ഇ.എം.പത്മിനി പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ജാഥാ ലീഡറെ ഹാരാർപ്പണം നടത്തി.

Post a Comment

Previous Post Next Post