വെള്ളനൂർ ഗവ. എൽ. പി സ്കൂളിലെ മികവുത്സവം ശ്രദ്ധേയമായി
ചാത്തമംഗലം :സമഗ്ര ഗുണമേന്മ പദ്ധതി യുടെ ഭാഗമായി പൊതു വിദ്യാലങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളനൂർ ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ട പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ അവതരിപ്പിച്ചു കൊണ്ട് "TALENTIA"മികവുത്സവം ശ്രദ്ധേയമാക്കി. ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ തയ്യാറാക്കിയ "മൊഴികിലുക്കം "പതിപ്പ് വാർഡ് മെമ്പർ പ്രകാശനം ചെയ്തു.ഉപജില്ലാമേളകളിൽവിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.ചടങ്ങ് വാർഡ് മെമ്പർ സരസ. പി.കെ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്ര സ്സ് ടി. പ്രിയ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡന്റ് രഘു ദാസ്. പി. വി., രമേശൻ. വി. കെ.,സുശീല താഴത്തില്ലം,എം.അമൃത, പി. ഹരീഷ്മ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ സൂര്യ. എ. എം, ശാരിക. വി., നിഷാന. വി, സുമിത, രേഷ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
Mavoor News
