തിരച്ചിൽ
(കവിത)
രചന : ഫാത്തിമ നിസ താജ്
പാതിരാ നിദ്രയെ താണ്ഡവമാടാതെ പകലിൽ കാറ്റുകാർമേഘമായതെല്ലാം
പരതിയിരുന്നു ഞാൻ എൻ്റെ ചിന്തയിൽ,
പെറുക്കിയെടുത്ത ഓർമകഷണങ്ങൾ
പിന്ന വെക്കുവാനായ് മുഴുക്കെ
പേനയും കടലാസു കഷണങ്ങളും
പിന്നെ, ആളൊഴിഞ്ഞൊരിടവും തേടി ഞാൻ നോക്കി.
പാറാവുകാരുള്ള രാത്രിയാണെങ്കിലും പറവപോൽ കുട്ടികൾ രസത്തിലാടുമ്പഴും
പകൽ തേട്ടം സസ്യ വിഴുങ്ങിയ പക്ഷികണക്കെ ഞാൻ,
പശിയടക്കാനാവാത്ത പരുന്തിനെ പോലെയും വട്ടമിട്ടു പറന്നു നോക്കി.
പിറക്കോട്ട് തിരിഞ്ഞ് മുറിയിലേക്കൊന്ന്
പാളിപ്പറന്നതിൽ കണ്ടു ഞാനെൻ്റെ പുതപ്പും കിടക്കയും.
പതിവിലും വെളിച്ചമായ് തിളക്കമായ് പൂക്കുന്നതാ നിലാചന്ദ്രനെൻ
പാതിവഴിയിലിട്ട അക്ഷരത്താളുകളെ
പൊടിതട്ടിയെടുക്കാൻ ജനലരികിൽ പ്രകാശമേകുന്നു.
പിറവിയെടുക്കാൻ വിധിച്ച വാക്കുകൾ പരിസ്ഥിതി തിർത്ത കിടക്കയിൽ പരിഭവം തീർക്കുവാനായ് ഞാൻ
പരമ കാരുണ്യവാനിലേക്കഴുതി തുടങ്ങി.
പലകുറി ചലിച്ച തൂലികക്കിന്നും പറയാനുള്ളത് തൻ്റെ ബാല്യം പിറവി കൊണ്ട ഹോസ്റ്റൽ മുറിയും പ്രിയത്തോടെ തന്നെ ചേർത്തു വച്ച പരിചാരികയും അവളുടെ ഉണങ്ങാത്ത പല മുറിവുകളുമാണ്.
രചന : ഫാത്തിമ നിസ താജ്
Tags:
Articles
