Trending

വിചിത്രം

വിചിത്രം


അക്കമില്ലാത്ത ഘടികാരത്തിലെ
യാന്ത്രിക സൂചിയായിരിക്കെ,
അക്കങ്ങൾ വരച്ചുതന്നത്
സെക്കൻഡ് സൂചി പോലും അറിയാത്ത സൗഹൃദമായിരുന്നു.

പിന്നീടെത്രയോ തവണ ഞാൻ
ചലിച്ചത് ചിന്തകളുടെ ഭാരങ്ങൾ
പേറിയും ഇറക്കിയുമായിരുന്നു.

ചിന്തകളില്ലാത്ത നിമിഷങ്ങളിൽ
ബാറ്ററി കഴിഞ്ഞ ഘടികാരമായിരുന്നു ഞാൻ.

ഇന്നവളെ വിട്ട് പിരിഞ്ഞത് മുതൽ
പിന്നോട്ടല്ലാതെ ചലിച്ചു തുടങ്ങിയിട്ടില്ല.

ഇന്നവളും ഞാനും
ചിന്തകൾ പേറിയ വിചിത്രങ്ങളായി തീർന്നു.

രചന : ഫാത്തിമ നിസ താജ്

Post a Comment

Previous Post Next Post