ലോഗോ പ്രകാശനം ചെയ്തു.
മാവൂർ: ചെറൂപ്പ ജി.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി കെ.സി വിജയൻ പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ രാജീവ് പീച്ചങ്ങോട്ട് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി കൃഷ്ണൻ, കെ.സി വിനോദ് കുമാർ, കെ.സി രവീന്ദ്രൻ, വിഎസ് രഞ്ജിത്ത്, എം.പി ശ്രീനിവാസൻ, എൻ ഗിരിജ, സി.കെ ബാബുരാജ് കായലം എന്നിവർ സംബന്ധിച്ചു.
Tags:
Mavoor News
