Trending

ഒറ്റുകാരന് തിരിച്ചടി നൽകണം, കുന്ദമംഗലം നിയോജകമണ്ഡലം സ്വർഗമാക്കി മാറ്റണം- കാരാട്ട് റസാഖ്

ഒറ്റുകാരന് തിരിച്ചടി നൽകണം, കുന്ദമംഗലം നിയോജകമണ്ഡലം സ്വർഗമാക്കി മാറ്റണം- കാരാട്ട് റസാഖ്


10 വര്‍ഷവും 19 ദിവസവുമായി നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട്

സാദിഖലി തങ്ങൾ ലീഗ് മെംബര്‍ഷിപ്പ് തന്നപ്പോള്‍ നരകത്തിൽ നിന്നും സ്വര്‍ഗത്തിലെത്തിയ സുഖം. ഇനിനമുക്ക് കുന്ദമംഗലം നിയോജകമണ്ഡലം സ്വർഗമാക്കി മാറ്റണം.
റസാഖ് മാസ്റ്ററുടെ എതിർ സ്‌ഥാനാർഥിയായ എന്റെ നാട്ടുകാരനായ പി.ടി.എ റഹീം ഒരു ഒറ്റുകാരൻ ആണ്. എന്നെയും സ്വന്തം പാർട്ടിക്കാരായ പലരേയും പലകാലങ്ങളിൽ ആയി പരാജയപ്പെത്താൻ ഏത് നിലയും സ്വീകരിച്ചു. ആ ഒട്ടുകാരന് ഏറ്റവും നല്ല തിരിച്ചടി നൽകാൻ ഉള്ള അവസരമാണ് ഇപ്പോൾ കുന്ദമംഗലത്ത് വന്നുചേർന്നിരിക്കുന്നത്.


കൊടുവള്ളിക്കായി താൻ കൊണ്ടുവന്ന റോഡ് വികസന പദ്ധതി മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹിം അട്ടിമറിച്ചു.


വികസനം അട്ടിമറിച്ചതുകൊണ്ട് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നത്. ഇടതുപക്ഷത്തിന് മതനിരപേക്ഷ നഷ്ടപ്പെട്ടു.
വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിയ്ക്കാന്‍ കഴിയാത്ത അവസ്ഥ.


2016 ല്‍ എനിക്കൊരു തെറ്റു പറ്റി അതിന് പരിഹാരമായി റസാഖ് മാസ്റ്ററെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഞാൻ രംഗത്ത് ഇപ്പോൾ ഇറങ്ങിയത്

Post a Comment

Previous Post Next Post