വിജയ ഘോഷമായി കുന്നമംഗലം മണ്ഡലം കൺവൻഷൻ
കുന്നമംഗലം
ജനകീയ എംഎൽഎ പി ടി എ റഹീമിൻ്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ വികസനതുടർച്ചയുടെ വിജയാരവമായി മാറി. പി ടി എ റഹീം എം എൽ എ യുടെ വികസന സ്പർശം ഏൽക്കാത്ത ഒരു പ്രദേശങ്ങളും കുന്നമംഗലം മണ്ഡലത്തിയില്ല.
രാജപാതകളും പാലങ്ങളും മനോഹരങ്ങളായ കെട്ടിടങ്ങളും മണ്ഡലത്തിലെങ്ങും നിറഞ്ഞു നിൽക്കുന്നു .ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് കൺവൻഷൻ പുവ്വാട്ടുപറമ്പിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു. ചൂലൂർ നാരായണൻ അധ്യക്ഷനായി.
ചടങ്ങിൽ വികസന പത്രിക വി വസീഫ് പ്രകാശനം ചെയ്തു. കൺവൻഷന് മുമ്പ് വാസുദേവൻ മഞ്ഞൊടി, എം പി അശോക് കുമാർ എന്നിവർ പാട്ടുകൾ പാടി. മാവൂർ വിജയൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ഗ്യാസ് ഔട്ട്' എന്ന തെരുവ് നാടകം അവതരിപ്പിച്ചു. എൽ ഡി എഫ് നേതാക്കളായ ടി വി ബാലൻ, ശോഭ അബൂബക്കർ ഹാജി, ഷർ മദ്ഖാൻ, കെ ഭരതൻ, എം സബീഷ്, കെ കെ സദാനന്ദൻ, അനിൽ മേനോൻ, എം ഗിരീഷ്, പി ശിവാനന്ദൻ, ബാബു പറശേരി, മെഹബൂബ് കുറ്റിക്കാട്ടൂർ, എം ബാലസുബ്രമണ്യൻ എന്നിവർക്ക് പുറമെ പി ടി എ റഹീം എംഎൽഎയും സംസാരിച്ചു .തെരഞ്ഞെടുപ്പ് കമ്മിറ്റി പാനൽ പി ഷൈപു അവതരിപ്പിച്ചു. 2500 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു . പി കെ പ്രേമനാഥ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ചൂലൂർ നാരായണൻ ( ചെയർമാൻ), എം ബാലസുബ്രഹ്മണ്യൻ, കെ കെ സദാനന്ദൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, ശോഭ അബൂബക്കർ ഹാജി, എം സബീഷ്, പി ശിവാനന്ദൻ, അഷ്റഫ് ഹാജി, ടി വേലായുധൻ (വൈസ് ചെയർമാൻ), കെ ബൈജു, ബാബു പറശേരി, ഇ വിനോദ്കുമാർ, വി സുന്ദരൻ, ടി കെ മുരളീധരൻ, ഷാജി പുത്തലത്ത് , എൻ അബൂബക്കർ , വി ദീപ, ടി എം ബിന്ദു, കെ തങ്കമണി ( കൺവീനർ) , പി കെ പ്രേമനാഥ് (ട്രഷറർ) .
Tags:
Peruvayal News


