കൊയിലാണ്ടിയിൽ വികസനത്തുടർച്ചയ്ക്കായി ജനസാഗരം; എൽഡിഎഫ് മണ്ഡലം കൺവൻഷൻ ആവേശമായി
കൊയിലാണ്ടി
ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ തുടർച്ചക്കായി മണ്ഡലത്തിലെ അഭൂതപൂർവ്വമായ വികസനതുടർച്ചക്കായി കെ ദാസൻ എം എൽ എ ആയി മാറണമെന്ന് പ്രഖ്യാപിക്കുന്ന വൻ റാലിയായി കൊയിലാണ്ടി മണ്ഡലം കൻവൻഷൻമാറി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റേറഡിയം അനക്സിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കൻവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. എം പി ശിവാനന്ദൻ അധ്യക്ഷനായി. പി വിശ്വൻ, സ്ഥാനാർത്ഥി കെ ദാസൻ, കെ കെ മുഹമ്മദ്, എസ് സുനിൽമോഹൻ, എൽജി ലിജീഷ്, ടി കെ ചന്ദ്രൻ, എം പി ഷിബു, സി സത്യചന്ദ്രൻ, ടി ചന്തു, സി രമേശൻ, രാമചന്ദ്രൻ കുയ്യാണ്ടി, കെ ടി എം കോയ, കെ കെ കണ്ണൻ, ആരിഫ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.ഇ കെ അജിത്ത് സ്വാഗതം പറഞ്ഞു.
രാമചന്ദ്രൻ കുയ്യാണ്ടി ചെയർമാനും കെ കെ മുഹമ്മദ് സെക്രട്ടറിയും എം പി ഷിബു ട്രഷററുമായി 5001 അംഗ കമ്മറ്റി നിലവിൽ വന്നു.
വൈസ് ചെയർമാൻമാർ: പി വിശ്വൻ, ടി കെ ചന്ദ്രൻ, ടി ചന്തു, യുകെ ചന്ദ്രൻ, കെ ജീവാനന്ദൻ, സി അശ്വനി ദേവ്, പി സത്യൻ, അഡ്വ കെ സത്യൻ, ഇ കെ അജിത്ത്, എൻ ശ്രീധരൻ, കെ ടി കല്യാണി, സി കെ ജയദേവൻ, കെ കെ കണ്ണൻ, വളപ്പിൽ മോഹനൻ, കെ ടി എം കോയ, ഇ എസ് രാജൻ, എം റഷീദ്, സി വി അനസ്, ആരിഫ്തങ്ങൾ
ജോ. സെക്രട്ടറിമാർ: അഡ്വ എൽജി ലിജീഷ്, ദീപ ഡി ഓൾഗ, പി ബാബുരാജ്, കെ ഷിജു, ടി അരവിന്ദാക്ഷൻ, പി വി മനോജ്, അഡ്വ എസ് സുനിൽ മോഹൻ, കെ ശശിധരൻ, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി സത്യചന്ദ്രൻ, സി രമേശൻ, എം മുഹമ്മദലി, പി ഷംസു, പി എൻ കെ അബ്ദുള്ള
Tags:
Kozhikode News
